Categories

പെണ്‍­കു­ട്ടി­കള്‍­ക്ക് സൗജ­ന്യ ട്രെ­യിന്‍ യാത്ര

ന്യൂഡല്‍ഹി: കോ­ള­ജ് വി­ദ്യാ­ഭ്യാ­സ കാലം വരെ പെണ്‍കുട്ടികള്‍ക്ക് സൗ­ജ­ന്യ­മാ­യി ട്രെ­യിന്‍ യാ­ത്ര ന­ട­ത്താന്‍ സൗ­കര്യ­മൊ­രു­ക്കു­മെ­ന്ന് റെയില്‍വേ മന്ത്രി മമതാ ബാനര്‍ജി. പെണ്‍കുട്ടികള്‍ക്ക് ഇതിനായി സൗജന്യ പ്രതിമാസ സീസണ്‍ ടിക്കറ്റ് ഏര്‍പ്പെടു­ത്തും. രാ­ജ്യ­സ­ഭ­യില്‍ റയില്‍­വേ ചര്‍ച്ചയ്ക്കുള്ള മറുപ­ടി­യി­ലാ­ണ് മന്ത്രി ഇ­ക്കാര്യം വ്യ­ക്ത­മാ­ക്കിയത്.

എഞ്ചിനീയറിംഗ്, മെഡിക്കല്‍ തുടങ്ങി പ്രഫഷനല്‍ കോഴ്‌സുകളിലെ വിദ്യാര്‍ത്ഥിനികള്‍ക്കും ഈ സൗജന്യം ലഭിക്കും. എം.പിമാരുടെ അഭ്യര്‍ഥന പ്രകാരം ലോക വനിതാദിന സമ്മാനമെന്ന നിലയിലാണ് ഈ പ്രഖ്യാപനമെന്നും റയില്‍വേ മന്ത്രി പറഞ്ഞു. ലോക്‌സഭ പാസാക്കിയ റെയില്‍വേ ബജറ്റ് മന്ത്രിയുടെ മറുപടിക്ക് ശേഷം രാജ്യസഭയും പാസാക്കി.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.