അങ്കാറ: പ്രസിഡന്റ് ബഷര്‍ അല്‍ അസദിന്റെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണം അവസാനിപ്പിക്കാന്‍ സൈനിക സഹായം വേണമെന്നു വിമതര്‍ ആവശ്യപ്പെട്ടു. തുര്‍ക്കി കേന്ദ്രീകരിച്ചു രൂപം നല്‍കിയ ‘ഫ്രീ സിറിയ ആര്‍മി തലവന്‍’ കേണല്‍ റിയാദ് അല്‍ അസദാണ് അഭ്യര്‍ഥന നടത്തിയത്. എന്നാല്‍, സിറിയയില്‍ വിദേശ സൈനിക ഇടപെടല്‍ ആവശ്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സിറിയയിലെ പ്രമുഖ പ്രതിപക്ഷ ഗ്രൂപ്പ് മുസ്ലിം ബ്രദര്‍ഹുഡും കുര്‍ദ് അസീറിയന്‍ ന്യൂനപക്ഷങ്ങളും ഉള്‍പ്പെടുന്നതാണു സിറിയന്‍ നാഷനല്‍ കൗണ്‍സില്‍. ഇപ്പോള്‍ സിറിയയില്‍ അസദ് വിരുദ്ധ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുന്നത് ഇവരാണ്. സിറിയന്‍ വ്യോമ സേനയില്‍ നിന്നു കുറുമാറിയ അസദ് ജൂണിലാണു തുര്‍ക്കിയില്‍ എത്തിയത്.

Subscribe Us:

ഇതിനിടെ, സിറിയന്‍ പ്രശ്‌നത്തില്‍ ചൈനയുമായി ചേര്‍ന്നു പുതിയ പ്രമേയവുമായി രക്ഷാസമിതിയെ സമീപിക്കാന്‍ റഷ്യയുടെ നേതൃത്വത്തില്‍ നീക്കം ആരംഭിച്ചു. ബഷര്‍ അല്‍ അസദ് ഭരണകൂടത്തിന്റെ പ്രമുഖ വാണിജ്യ പങ്കാളികളാണു ചൈനയും റഷ്യയും.