ചെന്നൈ: മദ്രാസ് യൂണിവേഴ്‌­സിറ്റിയില്‍ പി.ജി കോഴ്‌­സിന്റെ കൂടെ സൗജന്യ പി.ജി ഡിപ്ലോമ ചെയ്യാനുള്ള അവസരം വിദ്യാര്‍ത്ഥികള്‍ക്കു നല്‍കുമെന്ന് യൂണിവേഴ്‌­സിറ്റി വൈസ് ചാന്‍സലര്‍ ജി.തിരുവാസകം അറിയിച്ചു.വരുന്ന അദ്ധ്യയനവര്‍ഷംമുതല്‍ എല്ലാ ഡിപ്പാര്‍ട്ടുമെന്റുകളിലും ഈ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇതിനായി പി.ജി വിദ്യാര്‍ത്ഥികള്‍ 12 ക്രെഡിറ്റ് പൂര്‍ത്തിയാക്കേണ്ടതുണ്ട്.യൂണിവേഴ്‌­സിറ്റിയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെല്ലാം ഒന്നാംതലമുറയില്‍പ്പെട്ടവരാണ്. അതുകൊണ്ടുതന്നെ ഇവര്‍ക്ക് തൊഴിലധിഷ്ഠിധമായ പ്രത്യേകം കോ­ഴ്‌­സു­കള്‍ നല്‍­കേ­ണ്ട­തു­ണ്ട്.

എം.എ ത­മി­ഴി­ന്റെ കൂ­ടെ വി­ദ്യാര്‍­ത്ഥി­കള്‍ക്ക് ജേര്‍­ണ­ലി­സം ഡി­പ്ലോമ കോ­ഴ്‌­സ് ചെ­യ്യാ­നു­ള്ള അ­വസ­രം നല്‍­കും. ഇതു­പോലെ ഓ­രോ ഡി­പ്പാര്‍­ട്ട്‌­മെന്റും ഓരോ കോ­ഴ്‌­സ് നല്‍­കും. ഇ­വര്‍­ക്ക് പ്ര­ത്യേ­കം സര്‍­ട്ടി­ഫി­ക്ക­റ്റു­കളും നല്‍­കും.
പി.ജി ക­ഴി­ഞ്ഞി­റ­ങ്ങു­ന്ന വി­ദ്യാര്‍­ത്ഥിക­ളെ ജോ­ലി­ക്ക് പ­ര്യാ­പ്­ത­രാക്കു­ക എ­ന്ന­താ­ണ് ഇ­തി­ലൂ­ടെ ല­ക്ഷ്യ­മാ­ക്കു­ന്ന­തെന്നും വി.സി പ­റഞ്ഞു. യു­ജി­സി അം­ഗീ­ക­രിച്ച യോ­ഗ്യ­ത­യു­ള്ള­വ­രെ­യേ അ­ദ്ധ്യാ­പ­ക­ത­സ്­തി­ക­യി­ലേ­ക്കു നി­യ­മി­ക്കാ­വൂ എന്നും എം.ടെ­ക് ഉ­ള്­പ്പ­ടെ­യു­ള്ള 10 പു­തി­യ­കോ­ഴ്‌­സു­കള്‍ അ­ടു­ത്ത അ­ദ്ധ്യ­യ­ന­വര്‍­ഷം­മു­തല്‍ ആ­രം­ഭി­ക്കു­മെന്നും അ­ദ്ദേ­ഹം പ­റഞ്ഞു.