ഷാര്‍ജ: തൊഴില്‍ തട്ടിപ്പിനിരയായ 34 മലയാളികള്‍ ഷാര്‍ജയില്‍ ജീവിക്കാന്‍ ബുദ്ധിമുട്ടുന്നു. ദുബായിയിലെ സ്വകാര്യസ്ഥാപനത്തിനുകീഴില്‍ ജോലിചെയ്യാനെത്തിയവരാണ് പെരുവഴിയിലായിരിക്കുന്നത്.

കൊല്ലം, കാസര്‍കോട്, കായംകുളം, നീലേശ്വരം എന്നിവിടങ്ങളില്‍നിന്നുള്ളവരാണിവര്‍. വെല്‍ഡര്‍, ലേബര്‍, ഡ്രൈവര്‍, ക്ലീനര്‍ തുടങ്ങിയ ജോലികള്‍ നല്‍കാമെന്ന് പറഞ്ഞ് സ്വകാര്യ ഏജന്‍സി ഇവരില്‍ നിന്നും ഒന്നരലക്ഷത്തോളം രൂപ കൈപറ്റിയിട്ടുണ്ട്. എന്നാല്‍ വിസിറ്റിങ് വിസയാണ് ഇവര്‍ക്ക് ഏജന്‍സി നല്‍കിയിരുന്നത്.

ഭക്ഷണവും താമസസൗകര്യവുമില്ലാതെ അലയുന്ന ഇവരെ തിരികെ നാട്ടിലെത്തിക്കാനുള്ള തയാറെടുപ്പിലാണ് തിരൂര്‍ സ്വദേശി ശബീര്‍, സുകുമാര്‍, തുടങ്ങിയവര്‍.

കിളിമാനൂര്‍ സ്വദേശിയായ സിജി, റെജി എന്നിവരും നീലേശ്വരത്തെ ഡ്രൈവറായ കൈലേഷ്, സുരേഷ് തുടങ്ങിയവരാണ് ഇടനിലക്കാരായി പ്രവര്‍ത്തിച്ചതെന്നാണ് തൊഴിലാളികള്‍ പറയുന്നത്.