ന്യൂദല്‍ഹി: വ്യാജപൈലറ്റ് നിയമനത്തിന് കൂട്ടുനിന്ന വ്യോമയാന മന്ത്രാലയത്തിലെ രണ്ട് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തു. മഹാജ്യോതി ഭട്ടാചാര്യ, മുഹമ്മദ് അന്‍സാരി എന്നിവരാണ് അറസ്റ്റിലായത്.

പൈലറ്റ് നിയമനം സംബന്ധിച്ച ഫയലുകള്‍ സുരക്ഷിതമായി നീക്കാനായി ഇവര്‍ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. 50000 രൂപ വീതം കൈക്കൂലി വാങ്ങിയിട്ടാണ് ഇവര്‍ ഫയലുകള്‍ നീക്കിയത്.

വ്യാജരേഖകളുപയോഗിച്ച് പൈലറ്റ് ലൈസന്‍സ് നേടിയതുമായി ബന്ധപ്പെട്ടതാണ് കേസ്. സംഭവത്തില്‍ നേരത്തെ വ്യോമയാന മന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനടക്കം നാലുപേരെ ദല്‍ഹി പോലീസ് അറസ്റ്റുചെയ്തിരുന്നു.