എഡിറ്റര്‍
എഡിറ്റര്‍
കണ്ണൂര്‍ വിമാനത്താവളം: കണ്‍സല്‍ട്ടന്‍സി കരാറില്‍ ക്രമക്കേടെന്ന് ആരോപണം
എഡിറ്റര്‍
Thursday 30th August 2012 2:21pm

തിരുവനന്തപുരം: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവള പദ്ധതിയ്ക്കുവേണ്ടിയുള്ള കണ്‍സല്‍ട്ടന്‍സി കരാറില്‍ ക്രമക്കേടെന്ന് ആരോപണം. കരാര്‍ നല്‍കിയത് മൂന്ന് സംസ്ഥാനങ്ങളില്‍ അയോഗ്യത കല്‍പ്പിച്ച കമ്പനിക്കാണെന്നാണ് ആരോപണം.

Ads By Google

നാല് കമ്പനികളാണ് കണ്‍സല്‍ട്ടന്‍സി കരാറിനായി അപേക്ഷ നല്‍കിയത്. സ്റ്റൂപ് കണ്‍സല്‍ട്ടന്‍സിക്കാണ് കരാര്‍ ലഭിച്ചത്. ഈ കമ്പനിക്കായി കുറഞ്ഞ തുക ക്വോട്ട് ചെയ്ത രണ്ട് കമ്പനികളെ ഒഴിവാക്കി. ഇത് ചോദ്യം ചെയ്ത് മറ്റ് കമ്പനികള്‍ കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അന്ന് തന്നെ സ്റ്റൂപ് കമ്പനിയുമായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ കരാറില്‍ ഒപ്പുവെച്ചതും വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.

ഏതെങ്കിലും കമ്പനിയെ പദ്ധതിയുടെ ഒരു വര്‍ഷം മുമ്പ് അയോഗ്യരാക്കിയാല്‍ കരാറില്‍ ഉള്‍പ്പെടുത്തരുതെന്ന് നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Advertisement