എഡിറ്റര്‍
എഡിറ്റര്‍
ഫ്രാന്‍സും പോര്‍ച്ചുഗലും മെക്‌സിക്കോയും ലോകക്കപ്പിന്
എഡിറ്റര്‍
Wednesday 20th November 2013 6:21pm

RIBERYRONALDO

പാരീസ്:  അടുത്ത വര്‍ഷം ബ്രസീലില്‍ നടക്കുന്ന  ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിലേക്ക് ഫ്രാന്‍സും പോര്‍ച്ചുഗലും മെക്‌സിക്കോയും യോഗ്യത നേടി.

യോഗ്യതാ മത്സരത്തിലെ ആദ്യപാദ മത്സരത്തില്‍ എതിരാളികളെ തറപറ്റിക്കാനാവാഞ്ഞ ഫ്രാന്‍സും പോര്‍ച്ചുഗലും രണ്ടാം പാദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയാണ് ബ്രസീല്‍ ലോകക്കപ്പിലേക്ക് ടിക്കറ്റുറപ്പിച്ചത്.

രണ്ടാം പാദ മത്സരത്തില്‍ ഫ്രാന്‍സ് ഉക്രൈയിനെ 3-0ക്ക് തകര്‍ത്തപ്പോള്‍ സ്വീഡനെതിരെ 3-2നായിരുന്ന പോര്‍ച്ചുഗീസ് ടീമിന്റെ ജയം. ന്യൂസിലന്‍ഡിനെ ഇരുപാദങ്ങളിലുമായി 9-3ന് തോല്‍പ്പിച്ചാണ്  മെക്‌സിക്കോ തുടര്‍ച്ചയായ ആറാം തവണയും ലോകക്കപ്പിന് യോഗ്യത നേടിയത്.

22ാം മിനിറ്റില്‍ ഫിന്‍ഡര്‍ മമദൗ സഖോയാണ് മുന്‍ ലോക ചാമ്പ്യന്‍മാരായ ഫ്രാന്‍സിനായി ആദ്യം ലക്ഷ്യം കണ്ടത്. 34ാം മിനിറ്റില്‍ റഫറിയുടെ ഓഫ് സൈഡ് വിളിയില്‍ നിന്നു രക്ഷപ്പെട്ട കരീം ബെന്‍സേമ മത്സരം സനിലയിലാക്കി.

ഉക്രെയ്‌നിന്റെ ഉലെഗ് ഗുസേവ് 72ാം മിനിറ്റില്‍ നേടിയ സെല്‍ഫ് ഗോളോടെ പട്ടിക പൂര്‍ത്തിയായി. സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റെണാള്‍ഡോയുട ഹാട്രിക്കാണ് സ്വീഡനെതിരെ പോര്‍ച്ചുഗലിന് വിജയം സമ്മാനിച്ചത്.

ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 50ാം മിനിറ്റില്‍ ക്രിസ്റ്റിയാനോയാണ് കളിയിലെ ആദ്യ ഗോള്‍ നേടിയത്. രണ്ടു മിനിറ്റിനുള്ളില്‍ സ്വീഡനായി സ്റ്റാര്‍ സട്രൈക്കര്‍ ഇബ്രാഹിമോവിച്ച് ഗോള്‍ മടക്കി.

72ാം മിനിറ്റില്‍ ഇബ്രാഹിമോവിച്ച് സ്വീഡനെ മുന്നിലെത്തിച്ചെങ്കിലും അഞ്ചു മിനിറ്റിനുള്ളില്‍ ക്രീസ്റ്റിയാനോ വീണ്ടും പോര്‍ച്ചുഗലിനെ ഒപ്പമെത്തിച്ചു.
79ാം മിനിറ്റില്‍ ഒരിക്കല്‍ക്കൂടി ലക്ഷ്യം കണ്ട് ക്രിസ്റ്റ്യാനോ ടീമിന്റെ ടിക്കറ്റ് ഉറപ്പാക്കി.

ഐസ്‌ലന്‍ഡിന്റെ തോല്‍പിച്ച ക്രൊയേഷ്യയും റുമാനിയയെ സമനിലയില്‍ തളച്ച ഗ്രീസും അടുത്ത ലോകകപ്പില്‍ കളിക്കാന്‍ യോഗ്യത നേടി. ആഫ്രിക്കന്‍ ടീമുകളായ ഘാനയും അള്‍ജീരിയയും പ്‌ളേ ഓഫില്‍ വിജയിച്ച് ബ്രസീലില്‍ കളിക്കാന്‍ യോഗ്യത നേടി.

Advertisement