ഫ്രാങ്ക്ഫര്‍ട്ട: ലോകത്തിലെ ഏറ്റവും വലിയ ഓട്ടോമൊബൈല്‍ പ്രദര്‍ശനമായ ഫ്രാങ്ക്ഫര്‍ട്ട രാജ്യാന്തര മോട്ടോര്‍ പ്രദര്‍ശനത്തിന് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ തുടക്കം കുറിച്ചു. പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന പ്രദര്‍ശനം ജര്‍മ്മന്‍ ചാന്‍സലര്‍ ആജ്ജലേന മെര്‍ക്കലാണ് ഉദ്ഘാടനം ചെയ്തത്. ഫോക്‌സ് വാഗന്റെ ഏറ്റവും പുതിയ മോഡലായ യൂപ് ഓടിച്ചാണ് പ്രദര്‍ശനത്തിന് തുടക്കം കുറിച്ചത്.

ഇന്ത്യയടക്കം മുപ്പത്തിരണ്ട് രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലധികം മുന്‍ നിര കമ്പനികള്‍ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നുണ്ട്. ചെറിയ ഇനം കാറുകളും ഇലക്ട്രിക് കാറുകളുമാണ് ഇത്തവണ മേളയുടെ പ്രധാന ആകര്‍ഷണം. അടുത്ത് പത്ത വര്‍ഷത്തിനുള്ളില്‍ ഇലക്ട്രിക് കാറുകള്‍ യൂറോപ്യന്‍ വിപണി കീഴടക്കുമെന്നാണ് പറയപ്പെടുന്നത്.

മെഴ്‌സിഡസ് ബെന്‍സ്, ബി.എം.ഡബ്‌ള്യൂ ,ഓഡി, ഫോക്‌സ് വാഗണ്‍, പോര്‍ഷെ, ഓപ്പല്‍, എന്നീ മുന്‍ നിര കമ്പനികളുടെയെല്ലാം പുതിയ മോഡലുകളായ ചെറിയ കാറുകല്‍ മേളയില്‍ പ്രദര്‍ശനത്തിനുണ്ട്. ഇന്ത്യയില്‍ നിന്ന് ടാറ്റാനാനോയും പ്രദര്‍ശന സ്റ്റാളില്‍ ഇടം പിടിച്ചിട്ടുണ്ട്.