വാഷിംഗ്ടണ്‍: പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും അമേരിക്കയുടെ പ്രധാന പ്രതിനിധിയായി ഫ്രാങ്ക് റുജീരോയെ നിയമിക്കുമെന്ന് യു.എന്‍ വിദേശകാര്യ വകുപ്പ് അറിയിച്ചു. പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക്ക് അന്തരിച്ച സാഹചര്യത്തിലാണിത്. എന്നാല്‍ ഹോള്‍ബ്രൂക്ക് രൂപകല്പന ചെയ്ത ഘടന മാറ്റം വരുത്താതെയായിരിക്കും റുജീരോയുടെ പ്രവര്‍ത്തനം.

അഫ്ഗാനിസ്ഥാനിലെ പ്രവര്‍ത്തനങ്ങള്‍ക്കു ഹോള്‍ബ്രൂക്കിന്റെ വലംകൈയ്യായിരുന്നു റുജീരോ. കഴിഞ്ഞ വര്‍ഷം അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ, സൈനിക കാര്യ ആക്ടിംഗ് അസിസ്റ്റന്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള റുജീരോ 2010 ജൂലൈയില്‍ ഹോള്‍ബ്രൂക്കിന്റെ ഡപ്യൂട്ടിയായും പ്രവര്‍ത്തിച്ചിരുന്നു.

ചൊവ്വാഴ്ച വൈറ്റ്ഹൗസില്‍ ചേര്‍ന്ന സുരക്ഷസമിതിയുടെ യോഗത്തില്‍ വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്റെനുമായി റുജീരോ ചര്‍ച്ച നടത്തിയിരുന്നു. അഫ്ഗാന്‍ നയത്തിന്റെ വാര്‍ഷിക അവലോകനമായിരുന്നു യോഗത്തിലെ പ്രധാന അജന്‍ഡ.