ലണ്ടന്‍: ചെല്‍സിയയുമായുള്ള കരാര്‍ കാലാവധി പുതിക്കിയ സൂപ്പര്‍ താരം ലമ്പാര്‍ഡിന്റെ ഏറ്റവും വലിയ ലക്ഷ്യം അടുത്ത വര്‍ഷത്തെ ലോകകപ്പ് ഇംഗ്ലണ്ടിന് നേടിക്കൊടുക്കുക എന്നതാണ്.

Ads By Google

Subscribe Us:

പരിക്ക് മൂലം വലഞ്ഞിരുന്ന ലമ്പാര്‍ഡ് കഴിഞ്ഞ ഡിസംബറിലാണ് മത്സരരംഗത്ത് വീണ്ടും സജീവമായത്. പരിക്കില്‍ നിന്നും മുക്തനായി എത്തിയത് വലിയ ലക്ഷ്യങ്ങളുമായാണെന്നും ലമ്പാര്‍ഡ് പറയുന്നു.

‘ലോകകപ്പാണ് എന്റെ ഏറ്റവും വലിയ ലക്ഷ്യം. അതിനായി പരമാവധി ഞാന്‍ ശ്രമിക്കും.’ ലംബാര്‍ഡ് പറയുന്നു. ലോകകപ്പിന് മുമ്പ് ഇംഗ്ലണ്ട് ടീമില്‍ നിന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്നും ലമ്പാര്‍ഡ് പറയുന്നു.

ചെല്‍സിയയില്‍ തുടരാന്‍ കഴിയുമെങ്കില്‍ ഇംഗ്ലണ്ട് ദേശീയ ടീമിലും തുടരാമെന്ന നിലപാടിലാണ് 34കാരനായ ലമ്പാര്‍ഡ്. നല്ല ടീമാണ് ഇംഗ്ലണ്ടിലുള്ളതെന്നും എല്ലാവര്‍ക്കുമൊപ്പം താനും നന്നായി കളിച്ചാല്‍ ലോകകപ്പിലേക്കുള്ള ദൂരം അകലെയല്ലെന്നും ലമ്പാര്‍ഡ് പറയുന്നു.