എഡിറ്റര്‍
എഡിറ്റര്‍
ബുര്‍ഖ നിരോധിച്ചതില്‍ ഫ്രാന്‍സില്‍ വ്യാപക പ്രതിഷേധം
എഡിറ്റര്‍
Friday 14th June 2013 12:26pm

bhurka

പാരീസ്: ഫ്രാന്‍സില്‍ മുസ്‌ലീം വനിതകള്‍ ബുര്‍ഖ ധരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ നടപടിയില്‍ പ്രതിഷേധം ശക്തമാക്കുന്നു.

2011 ല്‍ കൊണ്ടുവന്ന നിയമപ്രകാരം ഫ്രാന്‍സില്‍ പൊതു സ്ഥലത്ത് സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തുന്നത് ശിക്ഷാര്‍ഹമാണ്. 130 യൂറോ പിഴയൊടുക്കാനും നിയമത്തില്‍ പറയുന്നുണ്ട്.

Ads By Google

കഴിഞ്ഞ ദിവസം ഗര്‍ഭിണിയായ യുവതി ബുര്‍ഖ ധരിച്ച് ആശുപത്രിയില്‍ എത്തിയതില്‍ പ്രതിഷേധിച്ച് അവര്‍ക്കെതിരെ അക്രമം നടന്നിരുന്നു. മുടി പറ്റെ വെട്ടിയ രണ്ട് പേരാണ് യുവതി അക്രമിച്ചത്.

യുവതിയുടെ മുടി പുറത്തേക്ക് വലിച്ചിട്ട അക്രമികള്‍ പെണ്‍കുട്ടിക്ക് നേരെ വംശീയപരമായ അധിക്ഷേപ വാക്കുകള്‍ പറഞ്ഞതായും ആക്ഷേപമുണ്ട്. പെണ്‍കുട്ടിയെ ആക്രമിച്ചത് ആശുപത്രിയിലെ സി.സി ടി.വിയില്‍ വ്യക്തമാണ്.

പ്രതിഷേധം പാരീസിലേക്കും വ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധവുമായി തെരുവിലിറങ്ങിയവര്‍ക്കെതിരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു.

Advertisement