വെംബ്ലി: സൗഹൃദഫുട്‌ബോള്‍ മല്‍സരത്തില്‍ ഫ്രാന്‍സ് കരുത്തരായ ഇംഗ്ലണ്ടിനെ 2-1ന് തോല്‍പ്പിച്ചു. കരിം ബെന്‍സമെ, വോല്‍ബെന എന്നിവര്‍ ഫ്രാന്‍സിനായി ഗോള്‍ നേടിയപ്പോള്‍ ഇംഗ്ലണ്ടിന്റെ ഏക ഗോള്‍ ക്രൗച്ചിന്റെ വകയായിരുന്നു. യുവനിരക്ക് പ്രാമുഖ്യം നല്‍കിയായിരുന്നു കോച്ച് കപ്പലോ ഇംഗ്ലണ്ട് ടീമിനെ കളത്തിലിറക്കിയത്. എന്നാല്‍ ആന്‍ഡി കരോളിനും ജോര്‍ദാനും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാനായില്ല.

മറ്റൊരു സൗഹൃദമല്‍സരത്തില്‍ പാരഗ്വായ് 7-0ന് ഹോങ്കോംഗിനെ തകര്‍ത്തപ്പോള്‍ ഹോളണ്ട് 1-0ന് തുര്‍ക്കിയെ തോല്‍പ്പിച്ചു. റൊമാനിയ-ഇറ്റലി, സ്വീഡന്‍-ജര്‍മനി മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചു.