പാരിസ്: സര്‍ക്കാറിന്റെ പെന്‍ഷന്‍ പരിഷ്‌കരണ നീക്കത്തില്‍ പ്രതിഷേധിച്ച് ഫ്രാന്‍സില്‍ വീണ്ടും സമരവും പണിമുടക്കും.റിട്ടയര്‍മെന്റ് പ്രായം 60ല്‍നിന്ന് 62 ആക്കാനും ഫുള്‍ പെന്‍ഷന്‍ പ്രായം 65 ല്‍ നിന്ന് 67 ആയി നീട്ടാനുമുള്ള സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് പതിനായിരങ്ങള്‍ മുദ്രാവാക്യങ്ങളുമായി ഫ്രാന്‍സിലെ തെരുവുകളില്‍ ഇറങ്ങി.

ഒരു മാസത്തിനിടെ മൂന്നാംതവണയാണ് പ്രതിപക്ഷ ആഹ്വാനത്തെ തുടര്‍ന്ന് ദേശവ്യാപകമായി ജനങ്ങള്‍ പണിമുടക്കിയത്. മൂന്ന് ദിവസത്തേക്കാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.