എഡിറ്റര്‍
എഡിറ്റര്‍
ഫാ. ടോം ഉഴുന്നാലില്‍ റോമിലെത്തി; നാട്ടിലേക്ക് ഉടനില്ല
എഡിറ്റര്‍
Tuesday 12th September 2017 10:29pm

 

ബംഗളൂരു: യെമനില്‍ ഐ.എസ് തീവ്രവാദികളുടെ തടങ്കലില്‍ നിന്നും മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാലില്‍ മസ്‌ക്കറ്റില്‍ നിന്ന് റോമിലെത്തി. ചികിത്സാ സംബന്ധമായ ആവശ്യങ്ങള്‍ക്കായി ഇവിടെ തങ്ങുന്ന ഇദ്ദേഹം അതിനുശേഷമാകും നാട്ടിലേക്ക് തിരിക്കുക.


Also Read: നിയമം നടപ്പിലാക്കുന്നത് കാരുണ്യമില്ലായ്മയല്ല; റോഹിങ്ക്യകളെ നാടുകടത്തുന്നതിനെ ഐക്യരാഷ്ട്ര സഭയില്‍ ന്യായീകരിച്ച് കേന്ദ്രം


ടോം ഉഴുന്നാല്‍ അംഗമായ ബംഗളൂരുവിലെ സെലേഷ്യന്‍ സഭാ വക്താക്കളാണ് അദ്ദേഹം റോമിലെത്തിയ വിവരം പുറത്ത് വിട്ടത്. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെയും അദ്ദേഹം സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യം കേന്ദ്രസര്‍ക്കാര്‍ സ്ഥിരീകരിച്ചിട്ടില്ല.

ടോം ഉഴുന്നാലിനെ മോചിപ്പിക്കാന്‍ ഒരു കോടി ഡോളര്‍ മോചനദ്രവ്യമായി നല്‍കിയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. യെമനില്‍ തീവ്രവാദികള്‍ ബന്ദികളാക്കിയ വിദേശ പൗരന്മാരെ മോചിപ്പിക്കാന്‍ സജീവമായി ഇടപെട്ട ഒമാന്റെ പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഫാദര്‍ ടോം അടക്കമുള്ളവര്‍ മോചിതരായത്.


Dont Miss: ഖത്തറുമായി ഐക്യപ്പെടാന്‍ പ്രാര്‍ത്ഥന നടത്തിയ മുസ്‌ലിം പണ്ഡിതരെ സൗദി അറസ്റ്റ് ചെയ്തു; 24 മണിക്കൂറിനുള്ളില്‍ രാജ്യദ്രോഹക്കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്തത് 22 പേരെ


ഭീകരില്‍ നിന്നു മോചിപ്പിച്ച ഇദ്ദേഹത്തെ ഇന്നു രാവിലെയാണ് ഒമാന്‍ തലസ്ഥാനമായ മസ്‌ക്കറ്റില്‍ എത്തിച്ചിരുന്നത്. അവിടെനിന്ന് റോയല്‍ ഒമാന്‍ എയര്‍ഫോഴ്സ് വിമാനത്തിലാണ് റോമിലേക്ക് ഫാദര്‍ എത്തിയത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് നാലിനാണു ഐ.എസ് ഭീകരര്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ചത്. നാലു കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിച്ചതിനു ശേഷമാണ് ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയത്. മരണപ്പെട്ടവരില്‍ സിസ്റ്റര്‍ സിസിലി മിഞ്ജി എന്ന ഇന്ത്യക്കാരിയുമുണ്ടായിരുന്നു.

Advertisement