എഡിറ്റര്‍
എഡിറ്റര്‍
കൊട്ടിയൂര്‍ പീഡനം: ഫാ. തോമസ് തേരകവും സിസ്റ്റര്‍ ബെറ്റിയും സിസ്റ്റര്‍ ഒഫീലിയയും കീഴടങ്ങി
എഡിറ്റര്‍
Friday 17th March 2017 7:17am

 

കണ്ണൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാ. തോമസ് തേരകവും സമിതി അംഗമായിരുന്ന സിസ്റ്റര്‍ ബെറ്റിയും വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി ബാലികാമന്ദിരം സൂപ്രണ്ടായ സിസ്റ്റര്‍ ഒഫീലിയ തേമസും അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ കീഴടങ്ങി.


Also read ‘ഞാന്‍ ചോദ്യ പുസ്തകം മടക്കി ഫുട്ബോള്‍ ഗ്യാലറിയിലെ കാഴ്ചക്കാരനായി; പിന്നെ ഗോള്‍വല നിറച്ചത് വിനായകനാണ്’; വിനായകനുമായി അഭിമുഖം നടത്തിയ ജിമ്മി ജെയിംസ് പറയുന്നു


 

തേരകം ഉള്‍പ്പെടെ കേസില്‍ നാലു പേരോട് അഞ്ചു ദിവസത്തിനകം അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് മൂന്നുപേരുടേയും കീഴടങ്ങല്‍.

അന്വേഷണ ഉദ്യോഗസ്ഥനായ പേരാവുര്‍ സിഐ സുനില്‍ കുമാറിന്റെ മുന്നിലാണ് മൂവരും ഹാജരായത്. ഇന്നു രാവിലെ ആറേ കാലോടെയാണ് തോമസ് തേരകവും ബെറ്റിയും കീഴടങ്ങുന്നത്. എഴുമണിയോടെയായിരുന്നു സിസ്റ്റര്‍ ഒഫീലിയ കീഴടങ്ങാനെത്തിയത്.

ഹാജരാകുന്ന ദിവസം തന്നെ ജാമ്യം നല്‍കണമെന്ന കോടതി നിര്‍ദേശം ഉള്ളതിനാല്‍ ഇവര്‍ക്ക് ഇന്ന് തന്നെ ജാമ്യം ലഭിച്ചേക്കും. മൂന്നു പേര്‍ക്കും പുറമേ ബാലികാ മന്ദിരത്തിലെ സഹായി തങ്കമ്മയോടു കൂടിയാണ് കീഴടങ്ങാന്‍ നിര്‍ദേശം നല്‍കിയിരുന്നത്.

പീഡനത്തെത്തുടര്‍ന്ന് പതിനാറു കാരി പ്രസവിച്ച കുട്ടിയെ ശിശു മന്ദിരത്തില്‍ കൊണ്ടു വന്നതുള്‍പ്പെടെയുള്ള വിവരങ്ങള്‍ ബന്ധപ്പെട്ടവരെ അറിയിച്ചില്ല എന്നതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. തങ്കമ്മയും ഇന്നു തന്നെ കീഴടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Advertisement