എഡിറ്റര്‍
എഡിറ്റര്‍
ഫോക്‌സ് വാഗന്റെ പുതിയ മോഡല്‍ ഉടന്‍
എഡിറ്റര്‍
Saturday 6th October 2012 12:43pm

ന്യൂദല്‍ഹി: ഫോക്‌സ് വാഗന്റെ പുതിയ മോഡല്‍ നവംബര്‍ പത്തിന് ഇറക്കുമെന്ന് കമ്പനി അറിയിച്ചു. ജര്‍മന്‍ വിപണിയിലാണ് കാര്‍ നവംബറില്‍ ഇറക്കുന്നത്.

Ads By Google

ദെര്‍ ഗോള്‍ഫ്-7 എന്നാണ് പുതിയ മോഡലിന്റെ പേര്. 3.2 ലിറ്റര്‍ പെട്രോള്‍ കൊണ്ട് നൂറ് കിലോമീറ്റര്‍ ഓടാന്‍ കഴിവുള്ള എഞ്ചിനാണ് ഗോള്‍ഫ് ഏഴിനുള്ളത്.

ഏതാണ്ട് പതിനൊന്ന് ലക്ഷം രൂപയാണ് കാറിന്റെ വില. എല്ലാ അത്യാധുനിക സൗകര്യവും കാറിലുണ്ടായിരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

1974 ലാണ് ഗോള്‍ഫ് എന്ന പേരില്‍ ആദ്യമായി വാഗന്‍ കമ്പനി കാര്‍ മാര്‍ക്കറ്റിലെത്തിച്ചത്. ലോകത്തെമ്പാടുമായി ഇതിനകം മൂന്ന് കോടി കാറുകള്‍ വിറ്റുകഴിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. ഫോക്‌സ് വാഗന്റെ പെട്രോള്‍ മോഡലും ഡീസല്‍ മോഡലും ലഭ്യമാണ്.

Advertisement