മറ്റന്നാള്‍ നടക്കുന്ന ലീഗ് സെക്രട്ടറിയേറ്റിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും


മലപ്പുറം: ഇ. അഹമ്മദിന്റെ നിര്യാണത്തെ തുടര്‍ന്ന് ഒഴിവു വന്ന മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് ഇ. അഹമ്മദിന്റെ മകള്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ താന്‍ തീര്‍ച്ചയായും മത്സരരംഗത്തുണ്ടാകും എന്നാണ് ഇ. അഹമ്മദിന്റെ മകള്‍ ഫൗസിയ പറഞ്ഞത്.

മറ്റന്നാള്‍ നടക്കുന്ന ലീഗ് സെക്രട്ടറിയേറ്റിന് മുന്‍പ് തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും എന്നാണ് അറിയുന്നത്. ഇതിന് മുന്നോടിയായി ഫൗസിയ പാണക്കാട്ടെത്തിയിട്ടുണ്ട്. തങ്ങളുമായുള്ള കൂടിക്കാഴ്ചയ്ക്ക് വേണ്ടിയാണ് ഫൗസിയ എത്തിയത്.


Don’t Miss: ‘കുടിവെള്ളം ഇല്ലാതായാല്‍ പകരം കടലാസ് പുഴുങ്ങിത്തിന്നാല്‍ മതിയോ?; ചാനല്‍ അവതാരകയുടെ ചോദ്യത്തിന് മാമുക്കോയ നല്‍കിയ കിടിലന്‍ മറുപടി ആഘോഷമാക്കി ട്രോള്‍ലോകം


ഫെബ്രുവരി ഒന്നിനാണ് ഇ. അഹമ്മദ് അന്തരിച്ചത്. ബജറ്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ പാര്‍ലമെന്റിനുള്ളില്‍ കുഴഞ്ഞു വീഴുകയായിരുന്നു അദ്ദേഹം. ദല്‍ഹിയിലെ രാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബജറ്റ് തടസപ്പെടാതിരിക്കാന്‍ ഇ. അഹമ്മദിന്റെ മരണം കേന്ദ്രസര്‍ക്കാര്‍ മറച്ച് വെച്ചു എന്ന ആരോപണം വന്‍ വിവാദത്തിനാണ് വഴി തെളിച്ചത്. ഇ. അഹമ്മദിനെ ആശുപത്രിയില്‍ കാണാന്‍ മക്കളെ പോലും അനുവദിച്ചിരുന്നില്ല.