പറ്റ്‌ന: സംസ്ഥാനത്തെ 42 മണ്ഡലങ്ങളിലേക്കുള്ള നാലാംഘട്ട നിയമസഭാതിരഞ്ഞെടുപ്പ് തുടങ്ങി. എട്ടു ജില്ലകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ 568 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. ഒക്‌ടോബര്‍ 21, 24,28 എന്നീ തീയതികളിലായിരുന്നു ആദ്യമൂന്നു ഘട്ട തിരഞ്ഞെടുപ്പുകള്‍.

ലഖിസരായ്, ഭോജ്പൂര്‍, പറ്റ്‌ന, ബഗുസരായ്, മുംഗെര്‍, ബങ്ക, ജമൂയി ജില്ലകളിലാണ് ഇന്ന് തിരഞ്ഞെടുപ്പു നടക്കുക. ഭരണകക്ഷിയായ ജനതാദള്‍ യുണൈറ്റഡ് 22 സീറ്റിലും ആര്‍ ജെ ഡി 20 സീറ്റുകളിലും മല്‍സരിക്കുന്നുണ്ട്. ബി ജെ പി 13 സീറ്റിലും എല്‍ ജെ പി 15 സീറ്റിലേക്കും ജനവിധി തേടുന്നുണ്ട്.

നബംവര്‍ അഞ്ചിനാണ് അവസാനഘട്ട വോട്ടെടുപ്പ്. ഭോജ്പൂര്‍, ജുഹാനാബാദ്, നളന്ദ, നവാഡ, ഗയ എന്നീ ജില്ലകളിലായിരിക്കും അവസാനഘട്ട വോട്ടെടുപ്പ് നടക്കുക.