മലയാളിയെ കുടുകുടെ ചിരിപ്പിക്കാന്‍ ഹരിഹര്‍ നഗറിലെ നാല്‍വര്‍ സംഘം വീണ്ടുമെത്തുന്നു. ഹരിഹര്‍ നഗറിന്റെ നാലാം ഭാഗം ചിത്രീകരിക്കാനുള്ള തയ്യാറെടുപ്പ് സംവിധായകന്‍ ലാല്‍ തുടങ്ങിയെന്നാണ് പുതിയ റിപ്പോര്‍ട്ട്.

Ads By Google

1990കളിലാണ് സിദ്ദിഖ് ലാല്‍ സഖ്യത്തിന്റെ ഇന്‍ ഹരിഹര്‍ നഗര്‍ പുറത്തിറങ്ങിയത്. നാല്‍വര്‍ സംഘത്തിന്റെ അബദ്ധങ്ങള്‍ രസകരമായി പറഞ്ഞ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു.

സിദ്ദിഖുമായി പിരിഞ്ഞശേഷം ലാല്‍ ഇതിന്റെ തുടര്‍ച്ചയായിറങ്ങിയ ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് എന്നീ ചിത്രങ്ങള്‍ പുറത്തിറക്കി. ആദ്യത്തെയത്രയില്ലെങ്കിലും രണ്ടാം ഭാഗവും മൂന്നാംഭാഗവും  വിജയം നേടിയ സിനിമകളാണ്. ഇതാണ് നാലാം ഭാഗമെടുക്കാന്‍ ലാലിനെ പ്രേരിപ്പിച്ചത്.

ഹരിഹര്‍ നഗറിന്റെ നാലാം ഭാഗത്തിന്റെ ഷൂട്ടിങ് അടുത്ത വര്‍ഷം ആരംഭിക്കും. മഹാദേവന്‍, ഗോവിന്ദന്‍ കുട്ടി, അപ്പുക്കുട്ടന്‍, തോമസ്സുകുട്ടി എന്നീ നാല്‍വര്‍ സംഘത്തിന്റെ അബദ്ധങ്ങള്‍ തന്നെയായിരിക്കും പുതിയ ചിത്രത്തിന്റെയും പ്രമേയം. ചിത്രത്തിന്റെ നായികയെ തീരുമാനിച്ചിട്ടില്ല.