ബാംഗ്ലൂര്‍: പ്രശസ്ത സോഫ്റ്റ്‌വെയര്‍ സ്ഥാപനമായ ഇന്‍ഫോസിസിന്റെ ഡയറക്ടര്‍ ബോര്‍ഡിലേക്ക് നാലുപേരെക്കൂടി ചേര്‍ത്തു.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ വി ബാലകൃഷ്ണന്‍, സീനിയര്‍ വൈസ് പ്രസിഡന്റ് ബി.ജി ശ്രീനിവാസ, അശോക് വെമൂരി, ആന്‍ ഫഡ്ജ് എന്നിവരാണ് പുതുതായി ബോര്‍ഡിലെത്തിയ അംഗങ്ങള്‍. ഇവരെ ഉടനേതന്നെ ബോര്‍ഡില്‍ അംഗങ്ങളായി നിയമിക്കുമെന്ന് ഇന്‍ഫോസിസ് അറിയിച്ചു.

നേരത്തേ ഇന്‍ഫോസിസില്‍ നിന്നും വിടപറയുന്ന എന്‍.ആര്‍ നാരായണ മൂര്‍ത്തിയുടെ അധ്യക്ഷതയില്‍ കമ്പനിയുടെ വാര്‍ഷിക സമ്മേളനം നടന്നിരുന്നു. ടാറ്റാ കണ്‍സല്‍ട്ടന്‍സി, കോഗ്നിസെന്റ് ടെക്‌നോളജി എന്നിവയില്‍ നിന്നുമുള്ള മല്‍സരം നേരിടുന്നതിനായി നേതൃനിരയില്‍ വന്‍ മാറ്റത്തിനാണ് ഇന്‍ഫോസിസ് നാന്ദി കുറിച്ചിരിക്കുന്നത്.