എഡിറ്റര്‍
എഡിറ്റര്‍
പാകിസ്ഥാനില്‍ വീണ്ടും ശിയാവേട്ട; നാല് ശിയാ ഹസാര വിഭാഗക്കാരെ വെടിവെച്ചു കൊന്നു
എഡിറ്റര്‍
Monday 11th September 2017 12:05pm

 


ക്വറ്റ: പന്ത്രണ്ട് വയസുകാരനുള്‍പ്പടെ ശിയാ ഹസാരെ വിഭാഗത്തില്‍പ്പെട്ട 4 പേരെ വെടിവെച്ചുകൊന്നു. ക്വറ്റയില്‍ നിന്നും ചര്‍മനിലേക്ക് പോകുകയായിരുന്ന കുടുംബത്തിന് നേരെയാണ് കുച്‌ലകില്‍ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ അക്രമികളാണ് ഇവരെ വെടിവെച്ചത്. പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും നിരന്തരം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ വിഭാഗമാണ് ശിയാ ഹസാര.

ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എട്ടംഗ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്. വെടിവെയ്പില്‍ പരിക്കേറ്റ രണ്ടുപേരെ ക്വറ്റ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

പാക് പ്രവിശ്യകളായ ക്വറ്റയിലും ബലൂചിസ്ഥാനിലും ശിയാഹസാര വിഭാഗങ്ങള്‍ക്ക് നേരെ ആക്രമണങ്ങള്‍ പതിവാണ്.

ക്വറ്റയില്‍ 1300 ലധികം ഹസാരെ വിഭാഗക്കാര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍. അല്‍ ഖാഇദ വിഭാഗമായ ലഷ്‌കറെ ജങ്വിയാണ് കൂടുതല്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നത്. അഫ്ഗാനിസ്ഥാനിലും ഹസാരെ വിഭാഗം ആക്രമണം നേരിടുന്നുണ്ട്.

Advertisement