മോസ്‌കോ: സെന്റ് പീറ്റേഴ്‌സ്ബര്‍ഗിന് സമീപം ചെറു വിമാനം തകര്‍ന്നു വീണ് നാലു പേര്‍ കൊല്ലപ്പെട്ടു. റഷ്യയിലെ രണ്ടാമത്തെ വലിയ നഗരമായ സെന്റ് പീറ്റേഴ്‌സ് ബര്‍ഗിനു 50 കിലോമീറ്റര്‍ അകലെ റോപ്ഷയിലാണ് അപകടം. അപകടത്തിന്റെ കാരണം വ്യക്്തമായിട്ടില്ല. കഴിഞ്ഞാഴ്ചയും റോപ്ഷയ്ക്കു സമീപം ചെറു വിമാനം തകര്‍ന്നു മൂന്നു പേര്‍ മരിച്ചിരുന്നു.