എഡിറ്റര്‍
എഡിറ്റര്‍
യാസീന്‍ ഭഡ്കലിന്റെ അനുയായി വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദ്ദിന്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി
എഡിറ്റര്‍
Sunday 23rd March 2014 12:47pm

waqas

ന്യൂദല്‍ഹി: ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപകനും യാസീന്‍ ഭഡ്കലിന്റെ അനുയായി വഖാസ് ഉള്‍പ്പെടെ നാല് ഇന്ത്യന്‍ മുജാഹിദ്ദിന്‍ പ്രവര്‍ത്തകരെ രാജസ്ഥാന്‍ പൊലീസും ദല്‍ഹി പൊലീസും ചേര്‍ന്ന പ്രത്യക സംഘം പിടികൂടി.

മൂന്ന് പേരെ രാജസ്ഥാനിലെ ജയ്പുരില്‍ വെച്ചും ഒരാളെ ജോദ്പൂരിലും വെച്ചാണ് പിടികൂടിയത്. സ്‌പെഷ്യല്‍ പോലീസ് കമ്മീഷണര്‍ എസ്.എം ശ്രീനിവാസ് തീവ്രവാദികളെ പിടികൂടിയെന്ന വിവരം അറിയിച്ചത്.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് രാജ്യത്ത് ആക്രമണ പരമ്പര നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരില്‍ നിന്ന് സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നടന്ന ഹൈദരാബാദിലെ ഇരട്ട സ്‌ഫോടനം, 2012 ല്‍ പൂനൈയിലെ ജര്‍മ്മന്‍ ബേക്കറിയിലുണ്ടായ സ്‌ഫോടനം, 2010ലെ ദല്‍ഹി ജമാ മസ്ജിദ് ഷൂട്ടിങ് തുടങ്ങി നിരവധി ആക്രമണങ്ങളില്‍ അറസ്റ്റിലായ വഖാസിന് പങ്കുണ്ട്.

നാഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എന്‍.ഐ.എ) പാകിസ്ഥാന്‍കാരനായ വഖാസിനെക്കുറിച്ചുള്ള വിവരങ്ങള്‍ക്ക് 10 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു.

ഇന്റലിജന്‍സ് വിഭാഗം നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സംയുക്ത തിരച്ചില്‍ നടത്തിയത്. ഇതിനെത്തുടര്‍ന്ന് കേന്ദ്രമന്ത്രിമാര്‍ക്കും മറ്റ്  പ്രമുഖ നേതാക്കള്‍ക്കുമുള്ള സുരക്ഷ ശക്തമാക്കാന്‍ ദല്‍ഹി പോലീസ് തീരുമാനിച്ചിട്ടുണ്ട്.

 

Advertisement