എഡിറ്റര്‍
എഡിറ്റര്‍
മോഹന്‍ലാലിന് നായികമാര്‍ നാല്
എഡിറ്റര്‍
Sunday 25th November 2012 2:18pm

മോഹന്‍ലാലിനെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’. ചിത്രത്തില്‍ നാല് നായികമാരാണ് മോഹന്‍ലാലിനൊപ്പമെത്തുന്നത്. നാല് സ്ത്രീകളുടേയും ഒരു പുരുഷന്റേയും കഥയാണ് ചിത്രം പറയുന്നത്.

മീര ജാസ്മിന്‍, മംമ്ത മോഹന്‍ദാസ്, പദ്മപ്രിയ, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികമാര്‍. ഇന്നത്തെ യുവാക്കള്‍ നേരിടുന്ന പ്രശ്‌നങ്ങളാണ് കൈകാര്യം ചെയ്യുന്നത്. ജീവിതത്തെ പോസിറ്റീവായി സമീപിക്കാനും ചിത്രം പഠിപ്പിക്കുമെന്നാണ് സംവിധായകന്‍ പറയുന്നത്.

Ads By Google

ചിത്രത്തില്‍ ഐ.ടി പ്രൊഫഷണലുകളായാണ് മംമ്തയും മിത്രയുമെത്തുന്നത്. ഒരു കമ്പനിയുടെ സി.ഇ.ഒ ആയി മീര ജാസ്മിനും എത്തുന്നു. എയര്‍ഹോസ്റ്റസിന്റെ വേഷത്തിലാണ് പദ്മപ്രിയ എത്തുന്നത്.

തീര്‍ത്തും അപരിചിതരായ ഈ നാല് പേരെയും മോഹന്‍ലാലിന്റെ കഥാപാത്രം ഒന്നിപ്പിക്കുന്നതാണ് കഥയുടെ ഇതിവൃത്തം.

സിദ്ദീഖ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. കൊച്ചിയുടെ വിവിധ ഭാഗങ്ങളിലായാണ് ചിത്രത്തില്‍ ഷൂട്ടിങ് നടക്കുന്നത്. ബോഡിഗാര്‍ഡിന് ശേഷം സിദ്ദീഖ് ഒരുക്കുന്ന ചിത്രമാണ് ‘ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍’.

ചിത്രത്തില്‍ മുന്‍കാല നായികയായ ജയഭാരതിയുടെ മകന്‍ കൃഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ആശിര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.

Advertisement