എഡിറ്റര്‍
എഡിറ്റര്‍
ഖത്തറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നതായി സൗദി അറേബ്യയും യു.എ.ഇയും ബഹ്‌റൈനും ഈജിപ്തും
എഡിറ്റര്‍
Monday 5th June 2017 10:54am

റിയാദ്: ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിച്ച് സൗദി അറേബ്യയും ഈജിപ്തും ബഹ്‌റൈനും യു.എ.ഇയും. ദോഹ തീവ്രവാദത്തിന് സ്‌പോണ്‍സര്‍ ചെയ്യുന്നു എന്ന ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് നടപടി.

‘തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും അപകടത്തില്‍ നിന്നും ദേശീയ സുരക്ഷയെ സംരക്ഷിക്കാന്‍ ഖത്തറുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ അവസാനിപ്പിക്കുന്നു’ എന്നാണ് സൗദി പ്രഖ്യാപിച്ചതെന്ന് സൗദി വാര്‍ത്താ ഏജന്‍സിയായ എസ്.പി.ഐ റിപ്പോര്‍ട്ടു ചെയ്യുന്നു.


Must Read: ‘പണി പാളി’; ‘നേതാക്കള്‍ ദരിദ്ര മേഖലയില്‍ വിനോദ യാത്ര നടത്തുകയാണ്’ ബി.ജെ.പി നേതൃത്വത്തെ വെട്ടിലാക്കി മോദിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു


ഖത്തറുമായുളള എല്ലാ കോണ്‍സുലാര്‍ ബന്ധങ്ങളും അവസാനിപ്പിച്ചതായും എല്ലാ അതിര്‍ത്തികളും അടച്ചതായും സൗദി സര്‍ക്കാറിനെ ഉദ്ധരിച്ച് എസ്.പി.എ റിപ്പോര്‍ട്ടു ചെയ്യുന്നു.

സൗദി സര്‍ക്കാറിന്റെ നടപടി അനുകരിച്ച് യു.എ.ഇയും പിന്നാലെ ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും രംഗത്തുവന്നു. ഖത്തറിനു മുമ്പില്‍ എല്ലാ എയര്‍പോര്‍ട്ടുകളും തുറമുഖങ്ങളും അടഞ്ഞുകിടക്കുമെന്ന് ദോഹ സര്‍ക്കാറും വ്യക്തമാക്കി.

ബഹ്‌റൈനിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ ദോഹയുമായുള്ള എല്ലാ ബന്ധങ്ങളും ബഹ്‌റൈന്‍ അവസാനിപ്പിക്കുന്നതായി ബഹ്‌റൈനിലെ ന്യൂസ് ഏജന്‍സി അറിയിച്ചു.

യെമനിനെതിരെ സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യത്തില്‍ നിന്നും ഖത്തറിനെ പുറത്താക്കുന്നതായും അറിയിച്ചിട്ടുണ്ട്. അല്‍-ഖയിദ, ഐസിസ് എന്നിവയുള്‍പ്പെടെയുള്ള സംഘടനങ്ങള്‍ക്ക് ഖത്തര്‍ സഹായം നല്‍കുന്നു എന്നാണ് സൗദിയുടെ നേതൃത്വത്തിലുള്ള സഖ്യം ആരോപിക്കുന്നത്.

Advertisement