Categories

Headlines

ടി.പി വധം: കാറിലുണ്ടായിരുന്ന രക്തക്കറപുരണ്ട വസ്തുക്കള്‍ തീയിട്ട നിലയില്‍ കണ്ടെത്തി

തലശ്ശേരി: ടി.പി ചന്ദ്രശേഖരന്‍ വധത്തിലെ പ്രതികള്‍ ഉപയോഗിച്ചതായി പറയുന്ന ഇന്നോവ കാറിലുണ്ടായിരുന്ന രക്തം പുരണ്ട വസ്തുക്കള്‍ തീയിട്ട് നശിപ്പിച്ച നിലയില്‍ കണ്ടെത്തി. ചൊക്ലിയിലെ മാരാങ്കണ്ടിയില്‍   പണിതുകൊണ്ടിരിക്കുന്ന വീടിന് പിറക് വശത്തായാണ് അക്രമികള്‍ ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ തീയിട്ട നിലയില്‍ ചൊക്‌ളി പൊലീസ് കണ്ടെത്തിയത്.

അതേസമയം ടി.കെ. രജീഷിന്റെ തിരിച്ചറിയല്‍ പരേഡ് ഇന്ന് നടക്കും. ജില്ലാ ജയിലില്‍ ഉച്ചയ്ക്കു ശേഷം മൂന്നിന് കോഴിക്കോട് ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ടിന്റെ സാന്നിധ്യത്തിലാണ് പരേഡ്. ടി.കെ. രജീഷിനെയും ഇയാളോടു സാദൃശ്യമുള്ളവരെയുമാണ് പരേഡില്‍ നിര്‍ത്തുക.

വള്ളിക്കാട്ടു ടി.പി. ചന്ദ്രശേഖരന്‍ വെട്ടേറ്റു മരിക്കുന്നതു നേരിട്ടു കണ്ടവരെ, രജീഷിനെ തിരിച്ചറിയുന്നതിനായി നോട്ടീസ് നല്‍കി വിളിച്ചിട്ടുണ്ട്. ഇവരില്‍നിന്നു പൊലീസ് നേരത്തേ മൊഴിയെടുക്കുകയും ഇവരെ സാക്ഷിപ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ടി.പിയെ കൊന്നവരില്‍ മൂന്നു പേരെ വ്യക്തമായി കണ്ടിരുന്നെന്നും ഇവരുടെ ശരീരലക്ഷണങ്ങള്‍ ഓര്‍മയുണ്ടെന്നും സാക്ഷികള്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരാള്‍ രജീഷ് ആയിരിക്കാമെന്ന നിഗമനത്തിലാണ് ഇയാളെ തിരിച്ചറിയല്‍ പരേഡിനു വിധേയനാക്കാന്‍ തീരുമാനിച്ചത്.

രജീഷിനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി അന്വേഷണ സംഘം ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും.



‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന