മംഗലാപുരം: മംഗലാപുരത്തിനു സമീപം ഇനോളിയില്‍ നേത്രാവതി പുഴയില്‍ ഒഴുക്കില്‍പെട്ടു കാണാതായ നാലു വിദ്യാര്‍ഥികളുടെ മൃതദേഹവും കണ്ടുകിട്ടി.

മലപ്പുറം ഒകെ മുറി മുയുദ്ദീന്റെ മകന്‍ റിനാസ് നസീര്‍, കണ്ണൂര്‍ നിര്‍മലഗിരി താവക്കല്‍ ഉസ്മാന്റെ മകന്‍ സഫാന്‍, തലശേരി ചൊക്ലി ടി.എം നിവാസില്‍ സുലൈമാന്റെ മകന്‍ സുബാന്‍ ഖലീല്‍ അബ്ദുല്ല, നീലേശ്വരം- മാര്‍ക്കറ്റ് റോഡ് മുഹമ്മദ് സിബാസ് എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ട് നേത്രാവതിപ്പുഴയില്‍ കുളിക്കാനിറങ്ങിയതായിരുന്നു ഇവര്‍.  മംഗലാപുരം ഇനോളിയിലെ ബി.ഐ.ടി (ബ്യാരിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി) എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ത്ഥികളാണ്   ഇവര്‍.

Malayalam News

Kerala News In English