എഡിറ്റര്‍
എഡിറ്റര്‍
ബേബിക്കെതിരെ കൊല്ലത്ത് ജി ദേവരാജന്‍ ഫോര്‍വേഡ് ബ്‌ളോക്ക് സ്ഥാനാര്‍ഥി
എഡിറ്റര്‍
Tuesday 11th March 2014 7:32pm

forward-bloc

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം ലോക്‌സഭ മണ്ഡലത്തില്‍ ഇടതു മുന്നണിയുടെ എം.എ ബേബിക്കെതിരെ ഫോര്‍വേഡ് ബ്‌ളോക്ക് ഒറ്റക്ക് മത്സരിക്കും. പാര്‍ട്ടി ദേശീയ സെക്രട്ടറി ജി ദേവരാജനാണ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്.

ഇതിന് പുറമെ മറ്റു മൂന്നിടങ്ങളില്‍ കൂടി ഫോര്‍വേഡ് ബ്‌ളോക്ക് മല്‍സരിക്കുന്നുണ്ട്. ഇന്ന് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തിലാണ് കേരളത്തിലെ നാലിടങ്ങളില്‍ മത്സരിക്കാന്‍ ഫോര്‍വേഡ് ബ്‌ളോക്ക് തീരുമാനിച്ചത്.

എല്‍.ഡി.എഫില്‍ ഘടകകക്ഷിയാക്കണമെന്ന ആവശ്യം സി.പി.ഐ.എമ്മിനോട് ഫോര്‍വേഡ് ബ്‌ളോക്ക് നിരവധി തവണ ഉന്നയിച്ചിരുന്നു. എന്നാല്‍ ആവശ്യം സി.പി.ഐ.എം അംഗീകരിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചാണ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചത്.

ദേശീയ തലത്തില്‍ സി.പി.ഐ.എമ്മിന്റെ ഘടകകക്ഷിയാണ് ഫോര്‍വേഡ് ബ്‌ളോക്ക്.

Advertisement