മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പാര്‍ക്ക്‌വേ ഹോള്‍ഡിംങ്ങിനെ ഏറ്റെടുക്കാനുള്ള ശ്രമത്തില്‍ നിന്നും ഫോര്‍ട്ടിസ് ഹെല്‍ത്ത്‌കെയര്‍ പിന്‍മാറി. പാര്‍ക്ക്‌വെയുടെ പകുതി ഓഹരികള്‍ 3.7 ഡോളര്‍ നിരക്കില്‍ ഏറ്റെടുക്കാനായിരുന്നു ഫോര്‍ട്ടിസ് നേരത്തെ തീരുമാനിച്ചിരുന്നത്.

അതിനിടെ മലേഷ്യ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കസാന പാര്‍ക്കവേയെ ഏറ്റെടുക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പാര്‍ക്കവേയില്‍ നിലവിലുള്ള 25 ശതമാനം ഓഹരി കസാനക്ക് വില്‍ക്കാനും ഫോര്‍ട്ടിസ് തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്ത പുറത്തുവന്നതോടെ ഫോര്‍ട്ടിസ് ഓഹരികളുടെ വില 7 ശതമാനം ഉയര്‍ന്നിട്ടുണ്ട്