എഡിറ്റര്‍
എഡിറ്റര്‍
ഫോര്‍മുല വണ്‍ അടുത്ത വര്‍ഷവും ഇന്ത്യയിലില്ല
എഡിറ്റര്‍
Friday 7th March 2014 2:02pm

formula-one

ന്യൂദല്‍ഹി: കാറോട്ട ഉത്സവം ഫോര്‍മുല വണ്‍ അടുത്ത വര്‍ഷവും ഇന്ത്യയില്‍ വച്ച് നടക്കില്ല. എഫ് വണ്‍ മേധാവി ബേര്‍ണി എക്ലെസ്റ്റണാണ് ഇക്കാര്യം അറിയിച്ചത്.

ഇന്ത്യന്‍ സര്‍ക്കാര്‍ എഫ് വണ്ണിനെ ഒരു കായിക ഇനമായി അംഗീകരിക്കാത്തതു മൂലമാണ് ഇക്കുറിയും ഇന്ത്യയ്ക്ക് എഫ് വണ്‍ നഷ്ടമായതെന്നണ് നിഗമനം.

അടുത്ത വര്‍ഷം മത്സര കലണ്ടറില്‍ ഉള്‍പ്പെടുത്താമെന്ന ഉറപ്പിലാണ് ഇപ്രാവശ്യവും ഇന്ത്യയെ മാറ്റി നിര്‍ത്തിയിരിക്കുന്നത്.

എഫ് വണ്ണിനെ കായിക ഇനമായി അംഗീകരിക്കാത്തതു മൂലം മത്സരത്തിനായി ഇന്ത്യക്ക് ഏറെ സാമ്പത്തിക പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കേണ്ടതായും വരുന്നു.

മത്സരത്തിനായി ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് ഭീമമായ തുക അടക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്.

മറ്റു രാജ്യങ്ങള്‍ ഇറക്കുമതിക്കുള്‍പ്പെടെ മത്സരത്തിനാകെ വേണ്ട സൗകര്യങ്ങള്‍ തയ്യാറാക്കി നല്‍കിയപ്പോള്‍ നികുതിയടക്കുന്നതുമായി ബന്ധപ്പെട്ട് ഏറെ പ്രശ്‌നങ്ങള്‍ നേരിട്ടാണ് ഇന്ത്യ മൂന്ന് തവണ മത്സരത്തില്‍ പങ്കെടുത്തത്.

ഇനി 2016ലെങ്കിലും എഫ് വണ്‍ ഇന്ത്യയിലെത്തുമെന്നാണ് കാറോട്ട പ്രേമികളുടെയും എഫ് വണ്‍ മാനേജ്‌മെന്റിന്റെയും പ്രതീക്ഷ.

Advertisement