ന്യൂദല്‍ഹി: ഫോര്‍മുല വണ്‍ ഇന്ത്യന്‍ ഗ്രാന്‍പ്രീക്കുള്ള ദിവസ ടിക്കറ്റുകളുടെ വിതരണം തുടങ്ങി. സംഘാടകരായ ജെയ്പീ സ്‌പോര്‍ട്‌സ് ഇന്റര്‍നാഷനലാണ് ടിക്കറ്റുകള്‍ വില്‍ക്കുന്നത്.

Ads By Google

Subscribe Us:

26 മുതല്‍ 28 വരെ നടക്കുന്ന ഗ്രാന്‍പ്രീയില്‍ ഓരോ ദിവസത്തെയും പ്രത്യേകം ടിക്കറ്റുകള്‍ സ്വന്തമാക്കാം. 26, 27 തീയതികളിലെ പരിശീലന, യോഗ്യതാ ഓട്ടങ്ങളും 28നുള്ള പോരാട്ടവും അടങ്ങുന്ന ഉയര്‍ന്ന ക്ലാസ് ടിക്കറ്റിന് 21,000  രൂപയാണ്‌ വില.

മെയിന്‍ ഗ്രാന്‍ഡ് സ്റ്റാന്‍ഡില്‍ നിന്ന് 28നു നടക്കുന്ന മത്സരം കാണാന്‍ 12,000 രൂപ ചെലവാക്കണം. മൂന്ന് ദിവസത്തേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 3000 രൂപയാണ്.

28നുള്ള ടിക്കറ്റുകള്‍ www.bookmyshow.com എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണെന്നു സംഘാടകര്‍ അറിയിച്ചു.