ചെന്നൈ: ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു. തമിഴ്‌നാട്ടിലെ രഹസ്യാന്വേഷണവിഭാഗം മുന്‍ മേധാവിയായരുന്ന ജാഫര്‍ സെയ്ദിനെയാണ് കഴിഞ്ഞ ദിവസം ജയലളിത സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇദ്ദേഹത്തിന്റെ വസതിയില്‍ കഴിഞ്ഞയാഴ്ച നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. കഴിഞ്ഞ ഡി.എം.കെ സര്‍ക്കാരിന്റെ കാലത്ത് ഭവനബോര്‍ഡില്‍നിന്നും വഴിവിട്ട രീതിയില്‍ ഹൗസിങ് പ്ലോട്ടുകള്‍ അനുവദിക്കാന്‍ കൂട്ടുനിന്നതായി ആരോപണമുയര്‍ന്നതിനെത്തുടര്‍ന്നാണ് റെയ്ഡ് നടത്തിയത്.

കരുണാനിധി സര്‍ക്കാരിന്റെ കാലത്ത് ഇന്റലിജന്‍സ് മേധാവിയായിരുന്ന ഇദ്ദേഹമിപ്പോള്‍ മണ്ഡപത്തെ ശ്രീലങ്കന്‍ അഭയാര്‍ത്ഥി ക്യാംപിലെ സ്‌പെഷല്‍ ഓഫീസറാണ്.