ന്യൂദല്‍ഹി: 2ജി സ്‌പെക്ട്രം അഴിമതി കേസില്‍ തനിക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബഹൂറ. ബഹൂറയ്‌ക്കെതിരെ തെളിവില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അഡ്വ. അമന്‍ ലഖി പ്രത്യേക സി.ബി.ഐ കോടതിയെ അറിയിച്ചു.

ഉദ്യോഗസ്ഥനെന്ന നിലയില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പാക്കുക മാത്രമാണു ബഹൂറ ചെയ്തതെന്നും അദ്ദേഹം വാദിച്ചു. പ്രത്യേക കോടതി ജഡ്ജി ഒ.പി.സയ്‌നിയാണു കേസ് പരിഗണിക്കുന്നത്.

Subscribe Us:

2ജി സ്‌പെക്ട്രം അഴിമതി കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി രണ്ടിനാണ് ബഹൂറയെ അറസ്റ്റ് ചെയ്തത്. ക്രിമിനല്‍ ഗൂഢാലോചന, വഞ്ചന, അധികാര ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുളളത്.