Categories

ആര്‍.എസ്.എസ് മുന്‍ മേധാവി കെ.എസ് സുദര്‍ശന്‍ അന്തരിച്ചു

KS Sudarshanറായ്പൂര്‍: ആര്‍.എസ്.എസ് മുന്‍ സര്‍സംഘ് ചാലക് കെ.എസ് സുദര്‍ശന്‍ ഇന്ന് രാവിലെ അന്തരിച്ചു. രാവിലെ 6.30-ന് റായ്പൂരില്‍ വെച്ച് ആയിരുന്നു അന്ത്യം. 81 വയസ്സായിരുന്നു. 2000 മുതല്‍ 2009 വരെ സര്‍സംഘചാലകായിരുന്നു അദ്ദേഹം. ആര്‍.എസ്.എസിന്റെ കായിക വിഭാഗത്തിന്റെയും ഭൗതിക വിഭാഗത്തിന്റെയും തലവനായി പ്രവര്‍ത്തിച്ച അപൂര്‍വ്വം നേതാക്കളില്‍ ഒരാള്‍ കൂടിയായിരുന്നു സുദര്‍ശന്‍. 2009 ല്‍ പ്രായാധിക്യത്തെ തുടര്‍ന്നുള്ള രോഗത്താല്‍ ആര്‍.എസ്.എസ് മേധാവിയുടെ സ്ഥാനത്തു നിന്നും പിന്‍വാങ്ങുകയായിരുന്നു.

Ads By Google

1931 ജൂണ്‍ 18-ന് മധ്യപ്രദേശിലെ (ഇന്ന് ഛത്തീസ്ഗഢ്) റായ്പൂരില്‍ സാങ്കേതി ബ്രാഹ്മണ കുടുംബത്തിലായിരുന്നു കുപ്പഹള്ളി സീതാരാമയ്യ സുദര്‍ന്റെ ജനനം. ഒന്‍പതാം വയസ്സില്‍ ആര്‍.എസ്.എസില്‍ ചേര്‍ന്ന അദ്ദേഹം 1954ല്‍ റായിഗഢിന്റെ പ്രചാരക് ആയി നിയമിതനായി. 1964ല്‍ മധ്യ-ഇന്ത്യയുടെ തലവനായി ‘പ്രാന്ത പ്രചാരക്’ ആയി നിയമിതനായ സുദര്‍ശന്‍ 1969ല്‍ അഖിലേന്ത്യാ കണ്‍വീനര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. 1979-ല്‍ അഖിലഭാരതീയ ബൗദ്ദിക് പ്രമുഖായി. 1990 മുതല്‍ 10 വര്‍ഷക്കാലം ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കെ.എസ് സുദര്‍ശന്‍ ആര്‍.എസ്.എസിന്റെ അഞ്ചാമത്തെ സര്‍സംഘചാലകായിരുന്നു.

മൃതദേഹം ഇന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത് പൊതുദര്‍ശനത്തിന് വെയ്ക്കും. സംസ്‌കാരം നാളെ നടക്കും.

Tagged with: |