ബാംഗ്ലൂര്‍: ആര്‍.എസ്.എസ് നേതാവ് കെ.എസ് സുദര്‍ശനെ കണ്ടെത്തി. രാവിലെ അഞ്ച് മണിക്ക് പ്രഭാത സവാരിയ്ക്കായി വീട്ടില്‍ നിന്നും പുറത്തിറങ്ങിയ സുദര്‍ശന്‍ തിരിച്ചെത്തിയില്ലെന്ന് ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ പരാതിപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് മൈസൂര്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്.

Ads By Google

റോഡരികില്‍ വിശ്രമിച്ചിരുന്ന സുദര്‍ശനെ പോലീസ് തിരികെ വീട്ടിലെത്തിച്ചു. ആര്‍.എസ്.എസ് പ്രവര്‍ത്തകരും സുദര്‍ശനുവേണ്ടി അന്വേഷണം നടത്തിയിരുന്നു.

മൈസൂരിലെ സഹോദരന്റെ വീട്ടിലായിരുന്നു സുദര്‍ശന്‍ കഴിഞ്ഞിരുന്നത്. രാവിലെ പുറത്തിറങ്ങിയ സുദര്‍ശന്‍ പതിവ് സമയം കഴിഞ്ഞിട്ടും തിരിച്ചെത്താതായതോടെയാണ് ബന്ധുക്കള്‍ അന്വേഷണമാരംഭിച്ചത്.

സാധാരണ സുദര്‍ശനൊപ്പം ആരെങ്കിലും ഒപ്പം പോകാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് കൂടെയാരും വരേണ്ടെന്ന് അദ്ദേഹം പറഞ്ഞതിനെ തുടര്‍ന്നാണ് സഹായികള്‍ പോകാതിരുന്നത്.