എഡിറ്റര്‍
എഡിറ്റര്‍
പ്രതിഭാ പാട്ടീലിന്റെ ഉപഹാരങ്ങള്‍ മകന്റെ മ്യൂസിയത്തിന് നല്‍കിയത് വിവാദമാകുന്നു
എഡിറ്റര്‍
Wednesday 26th September 2012 10:00am

ന്യൂദല്‍ഹി: മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ ഉപഹാരങ്ങള്‍ മകന്റെ
മ്യൂസിയത്തിന് നല്‍കിയത് വിവാദമാകുന്നു. രാഷ്ട്രപതിയായിരുന്ന സമയത്ത് പ്രതിഭാ പാട്ടീലിന് ലഭിച്ച ഉപഹാരങ്ങളാണ് പ്രതിഭയുടെ മകന്റെ മ്യൂസിയത്തിന് നല്‍കിയത്. നിയമപ്രകാരം രാഷ്ട്രപതി സ്ഥാനമൊഴിയുമ്പോള്‍ ഉപഹാരങ്ങള്‍ സര്‍ക്കാര്‍ ട്രഷറിക്ക് നല്‍കുകയാണ് വേണ്ടത്.

Ads By Google

പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സുഭാഷ് അഗര്‍വാള്‍ നല്‍കിയ വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഇക്കാര്യം പുറത്ത് വന്നത്.

പ്രതിഭാ പാട്ടീല്‍ രാഷ്ട്രപതിയായിരുന്നപ്പോള്‍ സമര്‍പ്പിച്ച 155 ഓളം ഉപഹാരങ്ങള്‍ മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ രാജേന്ദ്ര സിങ് ഷെഖാവത്തിന്റെ ഉടമസ്ഥതയിലുള്ള മഹാരാഷ്ട്രയിലുള്ള വിദ്യാഭാരതി മ്യൂസിയത്തിനാണ് നല്‍കിയത്.

2013 ജനുവരി 13 ന് മുമ്പായി ഉപഹാരങ്ങളെല്ലാം പ്രതിഭ തിരിച്ച് നല്‍കണമെന്നും സുഭാഷ് അഗര്‍വാള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിഭാ പാട്ടീല്‍ യു.എസ് സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച കല്ല് വെച്ച പെട്ടിയുള്‍പ്പെടെയുള്ള ഉപഹാരങ്ങളാണ് മ്യൂസിയത്തിന് നല്‍കിയത്.

Advertisement