എഡിറ്റര്‍
എഡിറ്റര്‍
ഐ.പി.എലിനെതിരെ മുന്‍ ഇന്ത്യന്‍ താരം ഉപവാസം ആരംഭിച്ചു
എഡിറ്റര്‍
Sunday 20th May 2012 3:21pm


ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കീര്‍ത്തി ആസാദ് ഐ.പി.എലിനെതിരെ ഉപവാസം ആരംഭിച്ചു. ഇത്രയേറെ വിവാദങ്ങള്‍ സൃഷ്ടിച്ച ഐ.പി.എല്‍. വിശ്വാസമില്ലാത്ത മത്സരമായിരിക്കുന്നുവെന്നും കീര്‍ത്തി ആസാദ് അഭിപ്രായപ്പെടുന്നു. ഇന്ന് രാവിലെ ഫിറോസ് ഷാ കോട്ട്‌ല ഗ്രൗണ്ടിലാണ് മുന്‍ ഇന്ത്യ താരവും ബി.ജെ.പി നേതാവുമായ കീര്‍ത്തി ആസാദ് ഉപവസിക്കുന്നത്.

ഐ.പി.എല്‍. ദുരൂഹത ഉണര്‍ത്തുന്നതാവരുതെന്നും ഐ.പി.എലില്‍ രാഷ്ട്രീയം വല്ലാതെ കലര്‍ത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ക്രിക്കറ്റ് എന്നത് ഒരു മതമാണെന്നും എന്നാല്‍ യുവാക്കള്‍ രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാള്‍ ഐ.പി.എല്‍. കളിക്കാന്‍ താല്‍പര്യപ്പെടുന്നത് തനിക്ക് അതിയായ വിഷമമുണ്ടാക്കുന്നുവെന്നും കീര്‍ത്തി ആസാദ് പറഞ്ഞു.

Advertisement