വാഷിങ്ടണ്‍:  ന്യൂയോര്‍ക്ക് ടൈംസിന്റെ മുന്‍ പ്രസാധകനും പ്രമുഖ അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനുമായ ആര്‍തര്‍ സുല്‍സ്ബര്‍ഗര്‍(86) അന്തരിച്ചു. വാര്‍ധക്യ സഹചമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. ന്യൂയോര്‍ക്കിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം.

Ads By Google

മൂന്ന് പതിറ്റാണ്ട് കാലം ന്യൂയോര്‍ക്ക് ടൈംസിന്റെ അമരക്കാരനായിരുന്നു ആര്‍തര്‍. 1963 ല്‍ ന്യൂയോര്‍ക്ക് ടൈംസ് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കെയാണ് ആര്‍തര്‍ ന്യൂയോര്‍ക്ക് ടൈംസിലെത്തുന്നത്. പിന്നീട് ലോകത്തിലെ മുന്‍ നിര പത്രങ്ങളില്‍ ഒന്നായി ന്യൂയോര്‍ക്ക് ടൈംസിനെ മാറ്റിയതില്‍ ആര്‍തര്‍ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. 31 പുലിസ്റ്റര്‍ അവാര്‍ഡുകളാണ് ആര്‍തറിന്റെ നേതൃമികവില്‍ ന്യൂയോര്‍ക്ക് ടൈംസ് നേടിയത്.

നൂറ്റിയറുപതു വര്‍ഷം പഴക്കമുള്ള പത്രത്തെ നിര്‍ണായക വളര്‍ച്ചയിലെത്തിച്ചശേഷമാണ് പ്രവര്‍ത്തനനേതൃത്വം മകനായ സുല്‍സ്ബര്‍ഗര്‍ ജൂനിയറിനു കൈമാറിയത്.