എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മുംബൈ ക്രിക്കറ്റ് താരം വിശ്വനാഥ ബാന്ദ്രെ അന്തരിച്ചു
എഡിറ്റര്‍
Thursday 9th January 2014 1:35pm

cricket

മുംബൈ: മുന്‍ മുംബൈ രഞ്ജി ക്രിക്കറ്റ് താരം വിശ്വനാഥ രാമചന്ദ്ര  ബാന്ദ്രെ അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് മരണമെന്ന് മുന്‍ മുംബൈ മുന്‍ ക്യാപ്റ്റന്‍ മിലിന്‍ഡ് റേഗ് അറിയിച്ചു.

മുംബൈയ്ക്ക് വേണ്ടി ഒരുപാട് മല്‍സരങ്ങള്‍ കളിക്കാന്‍ സാധിച്ചില്ലെങ്കിലും അദ്ദേഹം നല്ലൊരു ഓള്‍റൗണ്ടര്‍ ആയിരുന്നു. എ.സി.സി, എസ്.പി.ജി എന്നീ ലോക്കല്‍ ക്രിക്കറ്റ് ടീമിന് വേണ്ടി അദ്ദേഹം ഒരുപാട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ടെന്നും റേഗെ അനുസ്മരിച്ചു.

മുബൈയ്ക്കു വേണ്ടി 8 മല്‍സരങ്ങളില്‍ ലോവര്‍ ഓര്‍ഡര്‍ ബാറ്റ്‌സ്മാനായും മീഡിയം ബൗളറായും കളിച്ചു. മുംബൈയ്‌ക്കൊപ്പം അദ്ദേഹം കളിച്ചിരുന്ന അഞ്ച് വര്‍ഷങ്ങളിലും ടീം ചാംപ്യന്‍മാരായിരുന്നു.

28 ഫസ്റ്റ് ക്ലാസ് മാച്ചുകളിലായി 638 റണ്‍സ് നേടിയിട്ടുണ്ട്. 71 ആണ് മികച്ച സ്‌കോര്‍. 40 വിക്കറ്റുകളും നേടിയിട്ടുണ്ട്.

വാങ്കഡെ സ്‌റ്റേഡിയത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മല്‍സരിക്കുന്ന മുംബൈ, മഹാരാഷ്ട്ര രജ്ഞി ട്രോഫി ടീമുകള്‍ അദ്ദേഹത്തിനോടുള്ള ആദര സൂചകമായി 2 മിനിറ്റു നേരം മാനം ആചരിച്ചു.

Advertisement