കാസര്‍കോട്: കാസര്‍കോട് മുന്‍ എം പി എം രമണ്ണറെ (80) അന്തരിച്ചു.ഇന്ന് ഉച്ചയ്ക്ക് കാസര്‍ക്കോട്ടെ ഒരു സ്വകാര്യ ആസ്പത്രിയിലായിരുന്നു അന്ത്യം.

സിപി.ഐ.എം സംസ്ഥാന സെക്രട്ടേറിയേറ്റ് കമ്മിറ്റി അംഗമായിരുന്നു. കാസര്‍കോട് നിന്ന് മൂന്ന് തവണ എം പിയായിട്ടുണ്ട്. 1980, 89, 91 തെരഞ്ഞെടുപ്പുകളിലാണ് രാമണ്ണറെ വിജയിച്ചത്. 68 മുതല്‍ 79 വരെ കാസര്‍ക്കോട് മുനിസിപ്പല്‍ ചെയര്‍മാനുമായിട്ടുണ്ട്. അസുഖത്തെ തുടര്‍ന്ന് ഏറെനാളായി കുംബഡജെ പഞ്ചായത്തിലെ ഗഡിഗുഢയിലെ വീട്ടില്‍ വിശ്രമത്തിലായിരുന്നു അദ്ദേഹം. അഡ്വ. ഭാര്യ: രാജീവി. മക്കള്‍: പരേതനായ മനോഹരറൈ, പുഷ്പ. മരുമകന്‍: അഡ്വ. സുബ്ബയ്യറൈ.