തിരുവനന്തപുരം: മുന്‍ എം എല്‍ എയും സി പി ഐ എം തിരുവനന്തപുരം ജില്ലാ മുന്‍ സെക്രട്ടറിയുമായിരുന്ന എം.സത്യനേശന്‍(65) നിര്യാതനായി. ഹൃദയാഘാതത്തെത്തുടര്‍ന്ന് രാവിലെ പാറശ്ശാലയിലെ വീട്ടിലായിരുന്നു അന്ത്യം.

പാറശ്ശാല മണ്ഡലത്തില്‍ നിന്ന് മൂന്നു തവണ നിയമസഭയിലെത്തിയിട്ടുണ്ട്. 1981 മുതല്‍ 2004 വരെ സി പി ഐ.എമ്മിന്റെ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായിരുന്നു. കര്‍ഷകസംഘം ജില്ലാ പ്രസിഡന്റും കിസാന്‍ സഭ സംസ്ഥാന കമ്മറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്‌ക്കാരം വൈകിട്ട് അഞ്ചു മണിക്ക് വീട്ടുവളപ്പില്‍.