വയനാട്: സുല്‍ത്താന്‍ ബത്തേരി മുന്‍ എം.എല്‍.എയും സിപി.ഐ.എം നേതാവുമായ പി.വി. വര്‍ഗീസ് വൈദ്യര്‍ (90) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു. ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം.

Ads By Google

ഇന്ന് രാവിലെ 10 മണിവരെ കല്പറ്റയിലെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വെക്കുന്ന മൃതദേഹം തുടര്‍ന്ന് മീനങ്ങാടിയിലെ വസതിയിലേക്ക് കൊണ്ടുപോകും.വൈകിട്ട് അഞ്ചിനാണ് സംസ്‌ക്കാരം.

സി.പി.ഐ.എം വയനാട് ജില്ലാ സെക്രട്ടറി, വയനാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം, ജില്ലാ കമ്മിറ്റി അംഗം, കര്‍ഷകതൊഴിലാളി യൂണിയന്‍ നേതാവ് , മീനങ്ങാടി പഞ്ചായത്ത് പ്രസിഡന്റ്, സഹകരണ ബാങ്ക് പ്രസിഡന്റ്, ജില്ലാ ബാങ്ക് ഡയറക്ടര്‍, സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് അംഗം, തെക്കേ വയനാട് ലാന്‍ഡ്‌ബോര്‍ഡ് അംഗം എന്നീ നിലകളില്‍ സേവനം നടത്തിയിട്ടുണ്ട്. നിലവില്‍ ബത്തേരി ഏരിയാ കമ്മിറ്റി അംഗമാണ്.