എഡിറ്റര്‍
എഡിറ്റര്‍
മുന്‍ മിസ്സ് വെനസ്വേല മോണിക സ്‌പെയര്‍ വെടിയേറ്റ് മരിച്ചു
എഡിറ്റര്‍
Wednesday 8th January 2014 12:27am

miss-venasuala

കാരകസ്:  മുന്‍ മിസ്സ് വെനസ്വേല മോണിക സ്‌പെയറും ബ്രിട്ടീഷ് വംശജനായ പങ്കാളിയും അഞ്ച് വയസ്സുകാരിയായ മകളുടെ മുന്നില്‍ വച്ച് ഗണ്‍മാന്റെ വെടിയേറ്റ് മരിച്ചു.

തിങ്കാഴ്ച വൈകിട്ട് വടക്കുപടിഞ്ഞാറന്‍ വെനസ്വേലയില്‍ ഇവര്‍ സഞ്ചരിച്ച കാര്‍ കേടായിതിനെത്തുടര്‍ന്ന് മോഷണ ശ്രമം നടക്കുന്നതിനിടയിലാണ്   സോപ് ഓപറ താരം മോണിക്ക സ്‌പെയര്‍, തോമസ് ഹെന്റി ബെറി എന്നിവര്‍ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

അവരുടെ മകള്‍ മായ ബെറി സ്‌പെയറിന് വലതു കാലിന് പരിക്കേറ്റെങ്കിലും ചികിത്സയ്ക്ക് ശേഷം പരിക്ക് ഭേദമായി.

കുടുംബം സഞ്ചരിച്ച കാര്‍ റോഡില്‍ സ്ഥാപിച്ചിരുന്ന ഒരു മൂര്‍ച്ചയേറിയ വസ്തുവില്‍ ഇടിക്കുകയായിരുന്നു . റോഡില്‍ സ്ഥാപിച്ച മൂര്‍ച്ചയേറിയ വസ്തു മോഷണത്തിനായി കരുതിക്കൂട്ടി ചെയ്തതാണെന്ന് ആരോപണമുണ്ട്.

കെലപാതകവുമായി ബന്ധപ്പെട്ട് തടവിലാക്കിയിട്ടുണ്ടെന്ന് ആഭ്യന്തര മന്ത്രി മിഗുല്‍ റോഡ്രിഗ്വസ് പറഞ്ഞു.

2005 മിസ്സ് യൂണിവേഴ്‌സ് ക്വാര്‍ട്ടര്‍ ഫൈനലിസ്റ്റായിരുന്നു മോണിക സ്‌പെയര്‍. മിയാമിയില്‍ നിന്നുള്ള പാഷന്‍ പ്രൊഹിബിഡിയ എന്ന പരിപാടിയിലും അവര്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

Advertisement