തിരുവനന്തപുരം: മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം.പി ഗംഗാധരന്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തിങ്കളാഴ്ച 2 മണിയോടെയായിരുന്നു അന്ത്യം. നാല് ദിവസമായി ഇവിടെ ചികിത്സയിലായിരുന്നു.

ഭാര്യയും രണ്ടു മക്കളുമുണ്ട്. ആറു തവണ നിയമസഭാംഗമായ ഗംഗാധരന്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 1970 ല്‍ നിലമ്പൂരില്‍ നിന്നും ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. പൊന്നാനി, പട്ടാമ്പി മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചിരുന്നു. 1982 മുതല്‍ 86വരെ ജലവിഭവമന്ത്രിയായിരുന്നു. പൈപ്പ് കുംഭകോണ വിവാദത്തെ തുടര്‍ന്ന് 1986ല്‍ രാജിവയ്ക്കുകയായിരുന്നു. തിവാരി കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. കരുണാകരന്റെ പ്രധാന അനുയായിയായ അദ്ദേഹം ഇടയ്ക്കാലത്ത് കരുണാകരനൊപ്പം ഡി.ഐ.സിയിലേക്ക് പോയിരുന്നു. എന്നാല്‍ പിന്നീട് അദ്ദേഹം കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു.

ഭാര്യയും രണ്ടു മക്കളുമുണ്ട്.