എഡിറ്റര്‍
എഡിറ്റര്‍
മുന്‍ എം.എല്‍.എ വി.ടി സെബാസ്റ്റ്യന്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 4th January 2014 9:56am

vt-sebastianകട്ടപ്പന: കേരള കോണ്‍ഗ്രസ് നേതാവും മുന്‍ എം.എല്‍.എയുമായ വി.ടി സെബാസ്റ്റ്യന്‍(83) അന്തരിച്ചു.

രണ്ട് തവണ എം.എല്‍.എ ആയിരുന്നു. ഇടുക്കി, ഉടുമ്പന്‍ചോല മണ്ഡലങ്ങളെയാണ് നിയമസഭയില്‍ പ്രതിനിധീകരിച്ചിരുന്നത്.

കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ പദവിയും അലങ്കരിച്ചിട്ടുണ്ട്. ഏലിക്കുട്ടിയാണ് ഭാര്യ. ഏഴ് മക്കളുണ്ട്.

1930 ജൂണ്‍ 15ന് ജനിച്ച വി.ടി സെബാസ്റ്റ്യന്‍ കട്ടപ്പന ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായും ഏറെക്കാലം പ്രവര്‍ത്തിച്ചു. കേരള ഹൗസിങ് ബോര്‍ഡ് ചെയര്‍മാന്‍, ഇടുക്കി ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചു.

സംസ്‌കാരം ഞായറാഴ്ച കട്ടപ്പന സെന്റ് ജോര്‍ജ് പളളി സെമിത്തേരിയില്‍ നടക്കും.

Advertisement