ബാംഗ്ലൂര്‍: മുന്‍ കര്‍ണാടക മുഖ്യമന്ത്രി സാരകോപ്പ ബംഗാരപ്പ (79) അന്തരിച്ചു. ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

വൃക്ക തകരാറിനെയും പ്രമേഹത്തെയും തുടര്‍ന്ന് ഡിസംബര്‍ ഏഴിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Subscribe Us:

1932 ഒക്ടോബര്‍ 26 കര്‍ണാടകയിലെ ഷിമോഗജില്ലയിലാണ് ബംഗാരപ്പ ജനിച്ചത്. കര്‍ണാടക വികാസ് പാര്‍ട്ടിയുടേയും കര്‍ണാടക കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും സ്ഥാപകനാണ് അദ്ദേഹം. 1967ല്‍ ആദ്യമായി എം.എല്‍.എയായി. പിന്നീട് വിവിധ കാലങ്ങളിലായി പൊതുമരാമത്ത്, കാര്‍ഷികം, ആഭ്യന്തരം, ജലസേചനം എന്നീ വകുപ്പുകളുടെ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1990-92 കാലഘട്ടത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം.

2004ല്‍ ഷിമോഗ ജില്ലയില്‍ നിന്നം ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005ല്‍ ബി.ജെ.പിയില്‍ നിന്നും രാജിവെച്ച് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേര്‍ന്നു. ആ വര്‍ഷം സമാജ്‌വാദി പാര്‍ട്ടിയംഗമായി മത്സരിച്ച് ലോക്‌സഭയില്‍ തിരിച്ചെത്തി. 2009ല്‍ സമാജ്‌വാദി പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു.

Malayalam News

Kerala News in English