എഡിറ്റര്‍
എഡിറ്റര്‍
മുന്‍ ഐ.എഫ്.എസ് ഓഫീസറും എം.പിയുമായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ അന്തരിച്ചു
എഡിറ്റര്‍
Saturday 4th March 2017 12:43pm

ന്യൂദല്‍ഹി: മുന്‍ ഐ.എഫ്.എസ് ഓഫീസറും എം.പിയുമായിരുന്ന സയ്യിദ് ശിഹാബുദ്ദീന്‍ (82) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ നോയിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം.

ബാബറി മസ്ജിദ് പൊളിക്കുന്നതിനെ ശക്തമായി എതിര്‍ത്ത അദ്ദേഹം ബാബറി ആക്ഷന്‍ കമ്മിറ്റിയുടെ നേതാവായിരുന്നു.

1935ല്‍ ജാര്‍ഖണ്ഡിലെ റാഞ്ചിയിലാണ് അദ്ദേഹം ജനിച്ചത്. ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസില്‍ നയതന്ത്രജ്ഞനായി ജോലി ചെയ്ത അദ്ദേഹം പിന്നീട് രാഷ്ട്രീയ രംഗത്ത് ഇറങ്ങി. മൂന്നു തവണയായി 1979-1996 കാലഘട്ടത്തില്‍ എം.പിയായി.

1989 അദ്ദേഹം ഇന്‍സാഫ് പാര്‍ട്ടിക്ക് രൂപംകൊടുത്തു. വി.കെ സിങ് ബി.ജെ.പിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സയ്യിദ് ശിബാബുദ്ദീന്‍ ജനതാദള്‍ വിട്ട് ഇന്‍സാഫ് പാര്‍ട്ടിക്ക് രൂപം കൊടുത്തത്. 1990ല്‍ വി.പി സിങ് സര്‍ക്കാര്‍ താഴെ വീണപ്പോള്‍ ഇന്‍സാഫ് പാര്‍ട്ടി വീണ്ടും ജനതാ പാര്‍ട്ടിയില്‍ ലയിച്ചു.

ഷാ ഭാനോ കേസിലെ അദ്ദേഹത്തിന്റെ ഇടപെടലുകളും ശ്രദ്ധേയമാണ്. വിദേശകാര്യ മന്ത്രാലയത്തില്‍ തെക്കു കിഴക്കന്‍ ഏഷ്യയുടെ ചാര്‍ജുള്ള ജോയിന്റ് സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു.

Advertisement