ലണ്ടന്‍: ഇംഗ്ലണ്ടിന്റെ പ്രശസ്തനായ ബോക്‌സറും യൂറോപ്യന്‍ ഹെവിവൈറ്റ് ചാമ്പ്യനുമായ ഹെന്റി കൂപ്പര്‍ അന്തരിച്ചു. 1960ല്‍ കാഷ്യസ് ക്ലേ എന്ന മുഹമ്മദ് അലിയെ ഇടിച്ചിട്ടാണ് കൂപ്പര്‍ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയര്‍ന്നത്.

വംബ്ലിയില്‍വെച്ചായിരുന്നു മുഹമ്മദ് അലിയെ കൂപ്പര്‍ ഇടിച്ചിട്ടത്. ബ്രിട്ടനിലെ മികച്ച സ്‌പോര്‍ട്‌സ് പേഴ്‌സണാലിറ്റിയായി രണ്ടുവട്ടം കൂപ്പര്‍ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2000ല്‍ കൂപ്പറിന് നൈറ്റ്ഹുഡ് ബഹുമതി ലഭിച്ചിരുന്നു. മാന്യനായ പോരാളിയെന്നായിരുന്നു കൂപ്പറെ കാഷ്യസ് ക്ലേ വിശേഷിപ്പിച്ചത്.

യൂറോപ്യന്‍ കിരീടങ്ങള്‍ക്ക് പുറമേ ബ്രിട്ടിഷ്, കോമണ്‍വെല്‍ത്ത് ബോക്‌സിംഗ് കിരീടങ്ങളും കൂപ്പര്‍ സ്വന്തമാക്കിയിട്ടുണ്ട്. 1952ലെ ഹെല്‍സിങ്കി ഒളിമ്പിക്‌സിലും കൂപ്പര്‍ പങ്കെടുത്തിട്ടുണ്ട്.