എഡിറ്റര്‍
എഡിറ്റര്‍
വെളുത്തവനായിരുന്നെങ്കില്‍ ഏറെക്കാലം ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനാവുമായിരുന്നു: കാംബല്‍
എഡിറ്റര്‍
Monday 3rd March 2014 11:14am

sol-campbell

ലണ്ടന്‍: വെളുത്തവനായിരുന്നുവെങ്കില്‍ താന്‍ ഏറെക്കാലം ഇംഗ്ലണ്ട് ഫുട്‌ബോള്‍ ടീം നായകനാവുമായിരുന്നുവെന്ന് മുന്‍ താരം സോള്‍ കാംബല്‍.

തന്റെ ആത്മകഥയിലൂടെയാണ് കാംബല്‍ ഇക്കാര്യം പറഞ്ഞത്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനില്‍ കടുത്ത വംശീയതയാണ് നിലനില്‍ക്കുന്നതെന്നും കാംബല്‍ പുസ്തകത്തില്‍ ആരോപിയ്ക്കുന്നുണ്ട്.

ഞാന്‍ ഇംഗ്ലീഷ് ടീമിനെ നയിച്ചിട്ടുണ്ട്, പക്ഷേ ഒരിക്കല്‍ പോലും എനിയ്ക്ക് നായകസ്ഥാനം ലഭിച്ചില്ല. വെളുത്തവനായിരുന്നുവെങ്കില്‍ ചുരുങ്ങിയത് പത്തു വര്‍ഷമെങ്കിലും ഞാന്‍ ക്യാപ്റ്റന്റെ ആം ബാന്‍ഡ് അണിഞ്ഞേനെ.

അസോസിയേഷനില്‍ കറുത്തവരോട് ചിലര്‍ക്ക് താത്പര്യമില്ല. ആരാധകരുടെ സ്ഥിതിയും വ്യത്യസ്തമല്ല. അണ്ടര്‍ 18, 21 ടീമുകള്‍ക്ക് ചിലപ്പോള്‍ കറുത്തവര്‍ നായകരാവാറുണ്ട്. എന്നാല്‍ സീനിയര്‍ ടീമുകളില്‍ ഇതൊരിക്കലും സംഭവിയ്ക്കാറില്ല- കാംബല്‍ കൂട്ടിച്ചേര്‍ത്തു.

ജമൈക്കന്‍ സ്വദേശികളായ സെവെലിനും വെല്‍മിനയ്ക്കും 1974ലാണ് കാംബല്‍ ജനിക്കുന്നത്. ചെറുപ്പം തൊട്ട് കളിക്കളത്തില്‍ തത്പരനായിരുന്ന കാംബല്‍ പിന്നീട് ഇംഗ്ലീഷ് ടീമിന്റെ മികച്ച പ്രതിരോധ താരമായി മാറി.

1998ലാണ് കാംബല്‍ ആദ്യമായി ടീം ക്യാപ്റ്റനാവുന്നത്. അന്ന് ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ ക്യാപ്റ്റന്‍ എന്ന ബഹുമതിയും കാംബലിന് ലഭിച്ചിട്ടുണ്ട്.

Advertisement