എഡിറ്റര്‍
എഡിറ്റര്‍
മുന്‍ ക്രിക്കറ്റര്‍ അസറുദ്ദീന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും
എഡിറ്റര്‍
Tuesday 28th January 2014 10:42pm

azharudheen

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കും.

നിലവില്‍ എം.പിയായ അസറുദ്ദീന്‍ പശ്ചിമ ബംഗാളില്‍ നിന്നായിരിക്കും മത്സരിക്കുക.

2009ലാണ് അസറുദ്ദീന്‍ ഔദ്യോഗികമായി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. പിന്നീട് ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ മത്സരിച്ച് ജയിക്കുകയായിരുന്നു.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിക്ക് മത്സരിക്കാന്‍ അവസരം ലഭിക്കുമെന്ന് സൂചനയുണ്ടെന്നും താന്‍ ഇത്രയും നാള്‍ ജനങ്ങളെ സേവിച്ചു. തുടര്‍ന്നും അതു തന്നെയാണ് ചെയ്യാനാഗ്രഹിക്കുന്നതെന്നും അസറുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കൂടുതല്‍ കാര്യങ്ങളെല്ലാം നേതൃത്വം തീരുമാനിക്കുമെന്നും അസറുദ്ദീന്‍ അറിയിച്ചു.

Advertisement